❓ *• ജമ്മുകാശ്മീരിലെ ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്ക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ കരസേനയുടെ പാരാട്രൂപ്പ് വിഭാഗം സർജിക്കൽ അറ്റാക്ക് നടത്തിയത് ?*-
_2016 സെപ്റ്റംബർ 29_
❓ *•ശ്രീലങ്ക യിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനായത്?*
_തരൺജിത് സിംഗ് സന്ധു_
❓ *• ഇന്ത്യൻ സൂപ്പർ ലീഗ് ഫുടബോളിന്റെ മൂന്നാം എഡിഷനിലെ മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം കുറിക്കുന്ന നഗരം ?*-
_ഗുവാഹത്തി_ (ഉദ്ഘാടന മത്സരം - കേരളാ ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് യുണൈറ്റഡ്)
❓ *• ഒക്ടോബർ ഒന്നു മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമേർപ്പെടുത്തുന്ന കേരളത്തിലെ നഗരം?*
_കൊച്ചി_
❓ *• ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഇന്ത്യയുടെ 250 -ാമത് ടെസ്റ്റ് മത്സരത്തിന് വേദിയാകുന്ന സ്റ്റേഡിയം ?*-
_ഈഡൻ ഗാർഡൻസ്, കൊൽക്കത്ത_ (എതിരാളികൾ - ന്യൂസിലാൻഡ്)
❓ *• ഇന്ത്യയിലെ വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനുകൾക്കായി യൂട്യൂബ് രൂപകൽപന ചെയ്ത പുതിയ ആപ്ലിക്കേഷൻ ?*
_യൂട്യൂബ് ഗോ_
❓ *• ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ? -*
_ആർ. സുബ്രഹ്മണ്യ കുമാർ_
_ആർ. സുബ്രഹ്മണ്യ കുമാർ_
❓ *• കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) മാനേജിങ് ഡയറക്ടറായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?*
_ വി.ജെ കുര്യൻ_
❓ *• ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ചെമ്പൈ സ്മാരക പുരസ്കാരത്തിന് അർഹയായ കർണാടക സംഗീതജ്ഞ ?*
_ഡോ. കെ.ഓമനക്കുട്ടി_
❓ *• ഹെസ്ബ് ഇ ഇസ്ലാമി എന്ന തീവ്രവാദ സംഘടനയുമായി അടുത്തിടെ സമാധാന കരാറിൽ ഏർപ്പെട്ട രാജ്യം?*
_അഫ്ഗാനി സ്ഥാൻ_
❓ *• നാലപ്പാടൻ സ്മാരക സമിതിയുടെ ഈ വർഷത്തെ നാലപ്പാടൻ പുരസ്കാരത്തിന് അർഹനായത് ?*
_സി. രാധാകൃഷ്ണൻ_
❓ *• ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിതനാകുന്നത്?*
_സി.സി ശശിധരൻ_
❓ *അടുത്തിടെ ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ക്രിക്കറ്റർ?*
_അരുൺ പൗലോസ്_